Siddique shares acting experience with Mohanlal in Drishyam Movie directed by Jeethu Joseph. He says acting with Mohanlal is so difficult. <br /> <br />കലാ പരമായും വാണിജ്യപരമായും വിജയം കണ്ട ചിത്രമാണ് ജീത്തു ജോസഫിൻറെ സംവിധാനത്തിൽ പുറത്തിറങ്ങിയ ദൃശ്യം. വികാരപരമായ ഒരുപാട് രംഗങ്ങൾ ചിത്രത്തിലുണ്ട്. ക്ലൈമാക്സിൽ മകൻ ജീവിച്ചിരിപ്പുണ്ടോ എന്ന് ചോദിച്ച് ഐജി ഗീത പ്രഭാകറും ഭർത്താവ് പ്രഭാകറും ജോർജ്ജുകുട്ടിയെ കാണാൻ വരുന്ന രംഗവും അതിലൊന്നാണ്. ഈ രംഗത്ത് മോഹൻലാലിനൊപ്പം അഭിനയിക്കാൻ ഏറെ പ്രയാസപ്പെട്ടു എന്ന് സിദ്ധിഖ്. മോഹൻലാലിനുള്ള ആദരവായി മനോരമ ഓൺലൈൻ അവതരിപ്പിയ്ക്കുന്ന വേഷങ്ങൾ എന്ന സമ്പൂർണ മോഹൻലാൽ ആപ് പ്രകാശന ചടങ്ങിലാണ് ലാലിനൊപ്പം അഭിനയിക്കുമ്പോഴുള്ള പ്രയാസങ്ങളെ കുറിച്ച് സിദ്ധിഖ് സംസാരിച്ചത്. സിദ്ധിഖിൻറെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം. <br />